സ്വകാര്യ ബസ് സമരം പിൻവലിച്ചു

സ്വലേ

Feb 03, 2020 Mon 01:40 PM

തിരുവനന്തപുരം :സ്വകാര്യബസ്സുകള്‍ നാളെ നടത്തുമെന്ന് പ്രഖ്യാപിച്ച ബസ് സമരം പിന്‍വലിച്ചു. ഗതാഗതമന്ത്രി എ കെ ശശീന്ദ്രനുമായി ബസ്സുടമകള്‍ നടത്തിയ ചര്‍ച്ച വിജയം കണ്ടതോടെയാണ് പണിമുടക്ക് പിന്‍വലിച്ചത്. മിനിമം ചാര്‍ജ് വര്‍ധിപ്പിക്കണമെന്ന ബസ്സുടമകളുടെ ആവശ്യം പരിഗണിക്കുമെന്ന് മന്ത്രി യോഗത്തില്‍ ഉറപ്പുനല്‍കി.


ഈ മാസം 20 നകം ഇക്കാര്യത്തില്‍ സര്‍ക്കാര്‍ തീരുമാനമെടുക്കണമെന്ന് ബസ്സുടമകള്‍ ആവശ്യപ്പെട്ടു. അല്ലെങ്കില്‍ 21 മുതല്‍ ബസ് സമരം ആരംഭിക്കുമെന്നും ബസ്സുടമകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

  • HASH TAGS