വിദേശത്തെ വരുമാനത്തിന്‌ നികുതിയില്ലെന്ന്‌ കേന്ദ്രമന്ത്രി

സ്വലേ

Feb 03, 2020 Mon 11:18 AM

 ന്യൂഡല്‍ഹി:പ്രവാസി ഇന്ത്യക്കാരില്‍ നിന്ന്‌ ആദായനികുതി ഈടാക്കാനുള്ള ബജറ്റ്‌ നിര്‍ദ്ദേശത്തിനെതിരെ വ്യാപക പ്രതിഷേധം. വിശദീകരണവുമായി കേന്ദ്ര സര്‍ക്കാര്‍ രംഗത്ത്‌. പ്രവാസികള്‍ക്ക്‌ ഇന്ത്യയില്‍ നിന്ന്‌ ലഭിക്കുന്ന വരുമാനത്തിന്‌ മാത്രമാണ്‌ നികുതി ഈടാക്കുകയെന്നും വിദേശത്ത്‌ നേടുന്ന വരുമാനത്തിന്‌ നികുതിയുണ്ടാവില്ലെന്നും ധനമന്ത്രി നിര്‍മല സീതാരാമന്‍ വ്യക്തമാക്കി. പിന്നീട്‌ ധനമന്ത്രാലയം ഇത്‌ വിശദീകരിച്ച്‌ വാര്‍ത്താക്കുറിപ്പും ഇറക്കി. എന്നാല്‍ എന്‍ആര്‍ഐ പദവി സംബന്ധിച്ച പുതിയ തീരുമാനം പ്രവാസികളില്‍ ആശങ്കയുണ്ടാക്കുന്നതാണ്‌.


പ്രവാസി ഇന്ത്യക്കാരനായി പരിഗണിക്കപ്പെടണമെങ്കില്‍ വര്‍ഷത്തില്‍ ചുരുങ്ങിയത്‌ 240 ദിവസമെങ്കിലും വിദേശത്ത്‌ കഴിയണമെന്നാണ്‌ ബജറ്റ്‌ പ്രഖ്യാപനം.

  • HASH TAGS
  • #protest
  • #budget
  • #tax
  • #indiagovernment
  • #foreignaffairs
  • #income