കൊറോണ ; കൊച്ചിയിലെത്തിയ ചൈനീസ് യുവതി ആരോഗ്യ വകുപ്പിന്റെ നിരീക്ഷണത്തില്‍

സ്വലേ

Feb 03, 2020 Mon 10:37 AM

കൊച്ചി: ലോകം മുഴുവന്‍ കൊറോണ ഭീതിയിലിരിക്കെ കൊച്ചിയിലെത്തിയ ചൈനീസ് യുവതി ആരോഗ്യ വകുപ്പിന്റെ നിരീക്ഷണത്തില്‍. കൊച്ചിയിലെ ഹോം സ്റ്റേയില്‍ താമസിക്കുന്ന 28 കാരിയോട് മുന്‍കരുതല്‍ നടപടി എന്ന നിലയില്‍ പുറത്തിറങ്ങരുതെന്ന് ആരോഗ്യ വകുപ്പും പൊലീസും നിര്‍ദേശം നല്‍കി.


കഴിഞ്ഞമാസം 27ാം തീയതിയാണ് ചൈനയിലെ ഗ്വാങ്ഡോങില്‍ നിന്ന് യുവതി ഇന്ത്യയിലെത്തിയത്. വാരണാസി സന്ദര്‍ശിച്ച ശേഷമാണ് കേരളത്തിലെത്തിയത്. അതേസമയം നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്നും 28 കാരി ബംഗളൂരു വിമാനത്താവളത്തില്‍ പരിശോധനയ്ക്ക് വിധേയമായിട്ടുണ്ടെന്നും എറണാകുളം ഡി.എം.ഒ അറിയിച്ചു.


കഴിഞ്ഞ ദിവസം കേരളത്തില്‍ രണ്ടാമതും കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നു

  • HASH TAGS
  • #kerala
  • #china
  • #corona
  • #coronavirus