പന്തീരാങ്കാവ് യുഎപിഎ കേസ് എന്‍ഐഎ സ്വമേധയാ ഏറ്റെടുത്തതാണെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ

സ്വന്തം ലേഖകന്‍

Feb 02, 2020 Sun 02:19 PM

കോഴിക്കോട്: പന്തീരാങ്കാവ് യുഎപിഎ കേസ് എന്‍ഐഎ സ്വമേധയാ ഏറ്റെടുത്തതാണെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ.സംസ്ഥാന സര്‍ക്കാരിന്‍റെ ഇടപെടലുകൾ കൊണ്ടാണ്  യുഎപിഎ കേസ്, എന്‍ഐഎ ഏറ്റെടുത്തതെന്ന് പ്രതിപക്ഷ നേതാവടക്കം വിമര്‍ശിച്ചിരുന്നു. കേരളത്തിലെ എല്ലാ യുഎപിഎ കേസുകളും എന്‍ഐഎ സ്വമേധയാണ് ഏറ്റെടുത്തിട്ടുള്ളതാണെന്നും ബെഹ്‌റ കൂട്ടിച്ചേര്‍ത്തു.


കേസില്‍ അലനെയും താഹയെയും 14 ദിവസത്തേയ്ക്ക് വരെ റിമാന്റ് ചെയ്തിരിക്കുകയാണ്. ഇരുവരേയും തൃശ്ശൂരിലെ അതീവ സുരക്ഷാ ജയിലിലേക്ക് മാറ്റി.

  • HASH TAGS
  • #എന്‍ഐഎ
  • #യുഎപിഎ
  • #പന്തീരാങ്കാവ്