കുട്ടികള്‍ക്ക് സുരക്ഷാ സീറ്റ് നിര്‍ബന്ധമാക്കി സൗദി ട്രാഫിക്

സ്വന്തം ലേഖകന്‍

Feb 02, 2020 Sun 04:01 AM

കുട്ടികള്‍ക്ക് വാഹനങ്ങളില്‍ സുരക്ഷാ സീറ്റ് നിര്‍ബന്ധമാക്കി സൗദി ട്രാഫിക് പോലീസ്. കുട്ടികള്‍ക്ക് വാഹനങ്ങളില്‍ സേഫ്റ്റി സീറ്റും സീറ്റ് ബെല്‍റ്റും നിര്‍ബന്ധമാണെന്ന് സൗദി ട്രാഫിക് വിഭാഗം അറിയിച്ചു. കുട്ടികള്‍ക്ക് സുരക്ഷാ സീറ്റുകള്‍ ഒരുക്കാത്തത് ഗതാഗത നിയമലംഘനമായി കണക്കാക്കും. എത്രയും പെട്ടെന്ന് വാഹനങ്ങളില്‍ സൗകര്യങ്ങള്‍ സജ്ജമാക്കാന്‍ ട്രാഫിക് നിര്‍ദേശം നല്‍കി. 300 മുതല്‍ 500 വരെ റിയാലായിരിക്കും ഇതിനുള്ള പിഴ.


വിദേശ നമ്പര്‍ പ്ലേറ്റുള്ള വാഹനങ്ങള്‍ക്ക് പദവി ശരിയാക്കാന്‍ മൂന്നു മാസത്തെ സമയം അനുവദിച്ചു. നിയമം അനുസരിക്കാത്ത പക്ഷം ശിക്ഷാ നടപടി സ്വീകരിക്കുമെന്ന് ട്രാഫിക് വിഭാഗം മുന്നറിയിപ്പ് നല്‍കി.  വാഹമോടിക്കുന്നവര്‍ സീറ്റ് ബെല്‍റ്റ് ധരിക്കാതിരുന്നാല്‍ 150 മുതല്‍ 300 റിയാല്‍ വരെയാണ് പിഴ.  • HASH TAGS