തൊഴിലില്ലായ്മയൊന്നും ബജറ്റില്‍ കണ്ടില്ലെന്ന് രാഹുല്‍ ഗാന്ധി

സ്വന്തം ലേഖകന്‍

Feb 01, 2020 Sat 04:01 PM

കേന്ദ്ര ബജറ്റ് ലക്ഷ്യമില്ലാത്തതാണെന്നും തൊഴിലില്ലായ്മയും അത് മറികടക്കാനുള്ള ആശയമൊന്നും ബജറ്റില്‍ കണ്ടില്ലെന്നും രാഹുല്‍ ഗാന്ധി. കേന്ദ്ര ബജറ്റിനെ രൂക്ഷമായി വിമര്‍ശിച്ചാണ് രാഹുല്‍ ഗാന്ധി രംഗത്തെത്തിയത്.  കേന്ദ്രധനമന്ത്രി നിര്‍മല സീതാരാമന്‍ അവതരിപ്പിച്ച ബജറ്റ് ആവര്‍ത്തിച്ചുള്ളതും ലക്ഷ്യമില്ലാത്തതും പൊള്ളയുമാണെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു.


എല്‍ഐസിയുടെ ഓഹരി വില്‍ക്കുന്ന തീരുമാനത്തെയും രാഹുല്‍ എതിര്‍ത്തു. തന്ത്രപരമായ ഒരു ആശയവും ബജറ്റില്‍ താന്‍ കണ്ടില്ലെന്നും രാഹുല്‍ പറഞ്ഞു.
  • HASH TAGS

LATEST NEWS