രണ്ടാം മോദിസര്‍ക്കാരിന്റെ രണ്ടാം ബജറ്റ് ഇപ്പോൾ

സ്വലേ

Feb 01, 2020 Sat 11:26 AM

തിരുവനന്തപുരം:രണ്ടാം മോദിസര്‍ക്കാരിന്റെ രണ്ടാം ബജറ്റ് ഇന്ന് അവതരിപ്പിക്കുമ്പോള്‍ കേരളം ഉറ്റുനോക്കുന്നത് ചില വമ്പന്‍ പദ്ധതികളുടെ ഭാവിയെക്കുറിച്ചാണ്. ഇതില്‍ ആദ്യത്തേത് തിരുവനന്തപുരം-കാസര്‍കോട് സെമി ഹൈസ്പീഡ് റെയില്‍ പദ്ധതിയാണ്. കേന്ദ്ര റെയില്‍ മന്ത്രാലയത്തിന്റെയും സംസ്ഥാന സര്‍ക്കാരിന്റെയും സംയുക്ത ഉടമസ്ഥതയിലുള്ള കമ്പനിയായ കെ-റെയില്‍ ആണ് പദ്ധതി നടപ്പാക്കുന്നത്.


തിരുവനന്തപുരം മുതല്‍ തിരുനാവായ വരെ 310 കിലോമീറ്റര്‍ ഇപ്പോഴത്തെ റെയില്‍പാതയില്‍നിന്ന് മാറിയും തൃശൂരില്‍നിന്ന് കാസര്‍കോട് വരെയുള്ള ബാക്കി ഭാഗം നിലവിലെ പാതയ്ക്ക് സമാന്തരമായിട്ടും ആയിരിക്കും പാതയുടെ അലൈന്‍മെന്റ്. തിരുവനന്തപുരം, കൊച്ചി വിമാനത്താവളങ്ങളെ ബന്ധിപ്പിച്ചാണ് പാത സ്ഥാപിക്കുന്നത്.

  • HASH TAGS
  • #kerala
  • #naredramodi
  • #modi
  • #pmmodi
  • #budjet
  • #Narendra modi