വാട്സാപ്പ് ഇ-പേയ്മെന്റ് ഉടൻ വരുന്നു

സ്വലേ

Feb 01, 2020 Sat 11:09 AM

അടുത്ത ആറു മാസത്തിനുള്ളില്‍ ചില രാജ്യങ്ങളില്‍ വാട്സാപ് പേയ്മെന്റുകള്‍ തുടങ്ങുമെന്ന് ഫെയ്സ്ബുക് സിഇഒ മാര്‍ക്ക് സക്കര്‍ബര്‍ഗ്.ഇന്ത്യക്ക് പുറത്തുള്ള രാജ്യങ്ങളിലായിരിക്കും ആദ്യം വാട്‌സാപ് പേ സേവനം തുടങ്ങുക.


ഇന്ത്യയിലെ ചെറുകിട, ഇടത്തരം ബിസിനസ്സുകള്‍ ഉള്‍പ്പെടെ 40 കോടിയിലധികം ഉപയോക്താക്കൾ വാട്‌സാപ്പിന്റെ യുപിഐ അടിസ്ഥാനമാക്കിയുള്ള പേയ്‌മെന്റ് സൗകര്യം ഉള്‍ക്കൊള്ളുമെന്ന് ഫെയ്‌സ്ബുക് സിഇഒ പറഞ്ഞു. ഇന്ത്യയില്‍ നിലവില്‍ നിരവധി പേയ്മെന്‍റ് ആപ്പുകള്‍ സജീവമാണ്.

  • HASH TAGS
  • #india
  • #business
  • #facebook