കൊറോണ : ചൈനയിലെ വുഹാനിൽ നിന്ന് ആദ്യ ഇന്ത്യൻ സംഘത്തെ ഡൽഹിയിൽ എത്തിച്ചു

സ്വലേ

Feb 01, 2020 Sat 10:23 AM

ന്യൂഡൽഹി: കൊറോണ വൈറസ് പടരുന്ന  സാഹചര്യത്തിൽ  ചൈനയിലെ വുഹാനിൽ നിന്ന് ആദ്യ ഇന്ത്യൻ സംഘത്തെ എയർ ഇന്ത്യയുടെ പ്രത്യേക വിമാനത്തിൽ ഡൽഹിയിൽ എത്തിച്ചു. 324 ഇന്ത്യക്കാരാണ് ഇതിലുണ്ടായിരുന്നത്. ഇതിനിടെ ആറ് ഇന്ത്യക്കാരെ വുഹാനിൽ ചൈനീസ് അധികൃതർ തടഞ്ഞുവെച്ചു.വിമാനത്തിൽ കയറുന്നതിന് മുമ്പായി നടത്തിയ പരിശോധനയിൽ ആറ് പേർക്ക് കടുത്ത പനി അനുഭവപ്പെട്ടതിനെ തുടർന്നാണ് തടഞ്ഞുവെച്ചത്. വാർത്താ ഏജൻസിയായ എ.എൻ.ഐയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

  • HASH TAGS
  • #china
  • #DELHI
  • #corona