ചൈനയിൽ നിന്ന് ഇന്ത്യക്കാരെ നാട്ടിലെത്തിക്കാനുള്ള നടപടികൾ പുരോഗമിക്കുന്നു

സ്വലേ

Jan 31, 2020 Fri 08:41 PM

കൊറോണ വൈറസ് പടരുന്ന സാഹചര്യത്തിൽ ചൈനയിൽ നിന്ന് ഇന്ത്യക്കാരെ നാട്ടിലെത്തിക്കാനുള്ള നടപടികൾ പുരോഗമിക്കുന്നു. ഡോക്ടർമാർ അടക്കമുള്ള സംഘമാണ് ഇന്ത്യക്കാരെ തിരികെയെത്തിക്കാൻ ചൈനയിലേക്ക് പുറപ്പെട്ടത്. എയർഇന്ത്യയുടെ ബി 747 വിമാനമാണ്  വുഹാനിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ നാട്ടിലെത്തിക്കാൻ യാത്ര തിരിച്ചത്. മടങ്ങിയെത്തുന്നവരെ ഹരിയാനയിലെ സൈനിക ക്യാമ്പിൽ നിരീക്ഷിക്കും. ഇവരെ  എയർപോർട്ട് ഹെൽത്ത് അതോറിറ്റിയും, ആംഡ് ഫോഴ്‌സസ് മെഡിക്കൽ സർവീസ് സംഘവും വിമാനത്താവളത്തിൽ പരിശോധിക്കും. രോഗലക്ഷണങ്ങളുള്ളവരെ ഡൽഹി കൺന്റൊൺമെന്റെ ബേസ് ആശുപത്രിയിലേക്ക് മാറ്റും.

  • HASH TAGS
  • #china