"നിര്‍ഭയ പ്രതികളുടെ വധശിക്ഷ നടപ്പിലാക്കരുത്" ജീവപര്യന്തം ശിക്ഷയാണ് വധശിക്ഷയേക്കാള്‍ നല്ലത്

സ്വന്തം ലേഖകന്‍

Jan 31, 2020 Fri 03:04 PM

ദില്ലി : വധശിക്ഷക്കെതിരെ സുപ്രീം കോടതി മുന്‍ ജഡ്ജിയും മലയാളിയുമായ കുര്യന്‍ ജോസഫ് രംഗത്ത്.  വധശിക്ഷകള്‍ ഇത്തരം കുറ്റകൃത്യങ്ങള്‍ കുറയ്ക്കാന്‍ സഹായിച്ചിട്ടില്ല.വധശിക്ഷക്ക് പകരം ജീവപര്യന്തം ശിക്ഷ നല്‍കണമെന്നും കുറ്റകൃത്യങ്ങള്‍ കുറയ്ക്കാന്‍ വധശിക്ഷക്ക് കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.വധശിക്ഷ പ്രതികാരമാണെന്നും നീതിനടപ്പാക്കുകയല്ലെന്നും ഡെസ്മണ്ട് ടുട്ടു പറഞ്ഞതായും കുര്യന്‍ ജോസഫ് ഓര്‍മിപ്പിച്ചു.നിര്‍ഭയ കേസില്‍ തൂക്കിലേറ്റുന്നത് നാല് ചെറുപ്പക്കാരെയാണെന്നും  അവർക്ക് മാനസാന്തപ്പെടാനുള്ള അവസരം നല്‍കണമെന്നും  കുര്യന്‍ ജോസഫ് അഭിപ്രായപ്പെട്ടു.

  • HASH TAGS
  • #delhi high court
  • #DELHI
  • #nirbaya
  • #kurian
  • #കുര്യന്‍ ജോസഫ്