പൊതുമേഖല ബാങ്ക് ജീവനക്കാര്‍ വെള്ളിയാഴ്ചയും ശനിയാഴ്ചയും പണിമുടക്കും

സ്വന്തം ലേഖകന്‍

Jan 30, 2020 Thu 11:20 PM

ഡല്‍ഹി : പൊതുമേഖല ബാങ്ക് ജീവനക്കാര്‍ വെള്ളിയാഴ്ചയും ശനിയാഴ്ചയും പണിമുടക്കും. ശമ്പള വര്‍ധന ആവശ്യപ്പെട്ടാണ് പൊതുമേഖല ബാങ്ക് ജീവനക്കാര്‍ പണിമുടക്കുന്നത്.  20 ശതമാനം ശമ്പളവര്‍ധനയാണ് യൂണിയനുകള്‍ ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാല്‍ ഇന്ത്യന്‍ ബാങ്ക് അസോസിയേഷന്‍ പ്രതിനിധികളുമായി വ്യാഴാഴ്ച ചര്‍ച്ച നടന്നെങ്കിലും വിജയത്തിലെത്താന്‍ ആയില്ല. ജീവനക്കാരുടെ ആവശ്യം അംഗീകരിക്കുന്നവരെ പണിമുടക്കുമായി മുന്നോട്ടുപോകുമെന്നും യൂണിയനുകള്‍ അറിയിച്ചു.
  • HASH TAGS

LATEST NEWS