അമേരിക്കയില്‍ ചികിത്സയില്‍ കഴിയുന്ന കോടിയേരിയെ സന്ദര്‍ശിച്ച്‌ ബാബു ആന്റണി

സ്വലേ

Jan 30, 2020 Thu 08:24 PM

അമേരിക്കയിലെ ഹില്‍ട്ടണ്‍ ഹൂസ്റ്റണ്‍ പ്ലാസ മെഡിക്കല്‍ സെന്ററില്‍ ചികിത്സയില്‍ കഴിയുന്ന സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെ സന്ദര്‍ശിച്ച്‌ നടന്‍ ബാബു ആന്റണി. തന്റെ ഫേസ്ബുക്ക് പേജിലൂടെ ബാബു ആന്റണി തന്നെയാണ് കോടിയേരിക്കും ഭാര്യ വിനോദിനിക്കുമൊപ്പമുള്ള ചിത്രം പങ്കുവെച്ചിരിക്കുന്നത്. ഒരു മാസത്തെ ചികിത്സയ്ക്കായാണ് കോടിയേരി അമേരിക്കയില്‍ എത്തിയത്. പരിശോധനക്ക് ശേഷം തുടര്‍ ചികിത്സ ആവശ്യമായി വന്നാല്‍ അവധി നീട്ടും.

  • HASH TAGS
  • #film
  • #politics
  • #filmnews
  • #americannews
  • #kbalakrishnanodiyeri
  • #babuantony

LATEST NEWS