ജാമിയ മിലിയ പ്രതിഷേധക്കാര്‍ക്ക് നേരെ വെടിവെയ്പ്പ്; ശക്തമായ നടപടി സ്വീകരിക്കും - അമിത് ഷാ

സ്വലേ

Jan 30, 2020 Thu 08:12 PM

ഡല്‍ഹി : ജാമിയ മിലിയ സര്‍വകലാശാലയില്‍ പൗരത്വ നിയമത്തിനെതിരെ പ്രതിഷേധിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് നേരെ വെടിയുതിര്‍ത്ത സംഭവത്തില്‍ ശക്തമായ നടപടിയുണ്ടാവുമെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ.


കുറ്റവാളിയെ വെറുതെ വിടില്ലെന്നും ഡല്‍ഹി പോലീസ്കമ്മീഷണറുമായി വെടിവെപ്പിനെ കുറിച്ച്‌ സംസാരിക്കയും ചെയ്തു അമിത് ഷാ. കേന്ദ്ര സര്‍ക്കാര്‍ ഇത്തരം അക്രമങ്ങളെ അംഗീകരിക്കില്ല എന്നും കടുത്ത നടപടി സ്വീകരീക്കുമെന്നും അമിത് ഷാ പറഞ്ഞു.


വിദ്യാര്‍ത്ഥികളുടെ പ്രതിഷേധ മാര്‍ച്ചിന് നേരെയുണ്ടായ വെടിവെപ്പില്‍ ജാമിയ മിലിയ സര്‍വ്വകലാശായിലെ ഒരു വിദ്യാര്‍ത്ഥിക്കാണ് പരിക്കേറ്റത്. മാര്‍ച്ച്‌ തടയാനായി പൊലീസ് ബാരിക്കേഡുകള്‍ നിരത്തി കാത്തിരുന്നിടത്ത് വച്ചാണ് അജ്ഞാതനായ വ്യക്തി വെടിയുതിര്‍ത്തത് .

  • HASH TAGS