മലയാളി വിദ്യാര്‍ഥിക്ക് കൊ​റോ​ണ വൈ​റ​സ് സ്ഥി​രീ​ക​രി​ച്ചു

സ്വലേ

Jan 30, 2020 Thu 02:25 PM

തി​രു​വ​ന​ന്ത​പു​രം: മലയാളി വിദ്യാര്‍ഥിക്ക് കൊ​റോ​ണ വൈ​റ​സ് സ്ഥി​രീ​ക​രി​ച്ചു.കേ​ന്ദ്ര ആ​രോ​ഗ്യ​മ​ന്ത്രാ​ല​യ​മാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. ചൈ​ന​യി​ലെ വു​ഹാ​ന്‍ യൂണിവേഴ്സിറ്റിയില്‍​നി​ന്നെ​ത്തി​യ മ​ല​യാ​ളി വി​ദ്യാ​ര്‍​ഥി​ക്കാ​ണ് വൈ​റ​സ് സ്ഥി​രീ​ക​രി​ച്ച​ത്. 


വി​ദ്യാ​ര്‍​ഥി​യെ നി​രീ​ക്ഷി​ച്ചു​വ​രി​ക​യാ​ണെ​ന്നും കു​ട്ടി​യു​ടെ ആ​രോ​ഗ്യ​നി​ല ഗു​രു​ത​ര​മ​ല്ലെ​ന്നും അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു. കു​ട്ടി​യെ ഐ​സോ​ലേ​ഷ​ന്‍ വാ​ര്‍​ഡി​ലേ​ക്ക് മാ​റ്റി​യ​താ​യും കേ​ന്ദ്ര​ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.

  • HASH TAGS