ശ്രീറാം വെങ്കിട്ടരാമനെ സർവീസിൽ തിരിച്ചെടുക്കാൻ ശുപാർശ

സ്വലേ

Jan 30, 2020 Thu 09:43 AM

തിരുവനന്തപുരം: മാധ്യമ പ്രവർത്തകൻ കെ.എം. ബഷീർ വാഹനമിടിച്ചു കൊല്ലപ്പെട്ട കേസിൽ സസ്‌പെൻഷനിലുള്ള  ശ്രീറാം വെങ്കിട്ടരാമനെ സർവീസിൽ തിരിച്ചെടുക്കുന്നു.  കേസില്‍ ഇതുവരെ പൊലീസ് കുറ്റപത്രം നല്‍കാത്ത സാഹചര്യത്തിലാണു ചീഫ് സെക്രട്ടറി ടോം ജോസ് ചെയർമാനായ ഉദ്യോഗസ്ഥ സമിതി മുഖ്യമന്ത്രിയ്ക്ക്  ശുപാർശ നൽകിയത്.


ഐ.എ.എസ് ഉദ്യോഗസ്ഥരെ ആറ് മാസം വരെ സസ്‌പെൻഡ് ചെയ്യാൻ സർക്കാരിന് അധികാരമുണ്ട്. അതിനുശേഷം ഉദ്യോഗസ്ഥനു കേന്ദ്ര അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിനെ സമീപിക്കാം.