പള്ളികളില്‍ പ്രവേശിപ്പിക്കാം ; സ്ത്രീകളെ ഇസ്ലാം വിലക്കുന്നില്ല

സ്വന്തം ലേഖകന്‍

Jan 29, 2020 Wed 07:42 PM

ന്യൂഡല്‍ഹി : മുസ്ലിം പള്ളികളില്‍ സ്ത്രീകളെ പ്രവേശിപ്പിക്കാമെന്ന് മുസ്ലിം വ്യക്തിനിയമ ബോര്‍‌ഡ‌് സുപ്രിംകോടതിയില്‍ സത്യവാങ്മൂലം നല്‍കി. സ്ത്രീകളെ ഇസ്ലാം വിലക്കുന്നില്ലെന്നും പള്ളികളില്‍ സ്ത്രീകളെ പ്രവേശിപ്പിക്കാമെന്നും ബോര്‍ഡ് സുപ്രീം കോടതിയില്‍ നിലപാടറിയിച്ചു.


വെള്ളിയാഴ്ച നടക്കുന്ന പ്രത്യേക നമസ്‌കാരം സ്ത്രീകള്‍ക്ക് നിഷ്‌കര്‍ച്ചിട്ടില്ലെന്നും അത് തിരഞ്ഞെടുക്കാന്‍ അവര്‍ക്കുതന്നെയാണ് അവകാശമുള്ളതെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു.ശബരിമല ഉള്‍പ്പെടെയുള്ള കേസുകളില്‍ ഫെബ്രുവരി മൂന്നുമുതല്‍ സുപ്രിംകോടതി വാദംകേള്‍ക്കാനിരിക്കെയാണ് മുസ്ലിം വ്യക്തി നിയമബോര്‍ഡ് നിലപാട് അറിയിച്ച്‌ സത്യവാങ്മൂലം നല്‍കിയത്.


  • HASH TAGS
  • #supremecourt
  • #muslim
  • #palli