ഗര്‍ഭച്ഛിദ്രം നടത്താനുള്ള കാലയളവ് ഉയര്‍ത്തി കേന്ദ്രസര്‍ക്കാര്‍

സ്വന്തം ലേഖകന്‍

Jan 29, 2020 Wed 06:46 PM

ന്യൂഡല്‍ഹി: ഗര്‍ഭച്ഛിദ്രം അനുവദിക്കുന്നതിനുള്ള ഉയര്‍ന്ന സമയ പരിധി നിലവിലെ 20 ആഴ്ചയില്‍ നിന്ന് 24 ആഴ്ചയായി ഉയര്‍ത്തി കേന്ദ്രമന്ത്രിസഭ.പുതിയ തീരുമാനം ഏറെ പുരോഗമനപരമായ പരിഷ്‌കാരമാണെന്ന് കേന്ദ്രമന്ത്രി പ്രകാശ് ജാവഡേക്കര്‍ പറഞ്ഞു. 


20 ആഴ്ച വരെയായിരുന്നു ഇതുവരെ ഗര്‍ഭച്ഛിദ്രം നടത്താന്‍ അനുവദിച്ചിരുന്ന കാലയളവ്. എന്നാല്‍ ഇത് ഉയര്‍ത്തണമെന്ന ആവശ്യം സ്ത്രീകളില്‍നിന്നും ഡോക്ടര്‍മാരില്‍നിന്നും ഉയര്‍ന്നിരുന്നു. ഇത് പരിഗണിച്ചാണ് കാലയളവ് ഉയര്‍ത്തിയതെന്നും മന്ത്രി വ്യക്തമാക്കി.


 

  • HASH TAGS
  • #pregnantcy
  • #ഗര്‍ഭച്ഛിദ്രം
  • #കേന്ദ്രസര്‍ക്കാര്‍