കുടിവെള്ളം മുട്ടിയ നാട്ടുകാര്‍ വാട്ടര്‍ അതോറിറ്റി ഓഫീസില്‍ ചായവെച്ച് പ്രതിഷേധിച്ചു

സ്വലേ

Jan 28, 2020 Tue 12:47 PM

തൃശ്ശൂര്‍: കുടിവെള്ളം മുട്ടിയ നാട്ടുകാര്‍ വാട്ടര്‍ അതോറിറ്റി ഓഫീസില്‍ ചായവെച്ച് പ്രതിഷേധിച്ചു. കുടിവെള്ള വിതരണം നിലച്ചതോടെ തൃശ്ശൂര്‍ കൊടുങ്ങല്ലൂര്‍ നഗരസഭയിലെ പാലിയം തുരുത്ത് പ്രദേശത്തുള്ളവരാണ് നാരായണമംഗലം വാട്ടര്‍ അതോറിറ്റി ഓഫീസില്‍ ചായ വെച്ച് പ്രതിഷേധിച്ചത്.


പാലിയംതുരുത്ത് പ്രദേശത്തുകാര്‍ക്ക് കഴിഞ്ഞ ഒക്ടോബര്‍ മുതല്‍ കുടിവെള്ള വിതരണം താറുമാറായ അവസ്ഥയിലാണ്. വാർഡ് കൗണ്‍സിലര്‍ എംഎസ് വിനയകുമാറിന്റെ നേതൃത്വത്തിലാണ് നാട്ടുകാര്‍ വാട്ടര്‍ അതോറിറ്റി ഓഫീസില്‍ പ്രതിഷേധവുമായെത്തിയത്.


ഓഫീസ് മുറ്റത്ത് അടുപ്പ് കൂട്ടിയ വീട്ടമ്മമാര്‍ കട്ടന്‍ ചായ വെച്ച് വിതരണം ചെയ്തു. സംഭവം ചര്‍ച്ചയായതോടെ ചെയര്‍മാനും വാര്‍ഡ് കൗണ്‍സിലറും ഇടപെട്ടു. വാട്ടര്‍ അതോറിറ്റിയുമായി നടത്തിയ ചര്‍ച്ചയില്‍ ഉടന്‍ പാലിയം തുരുത്തില്‍ വെള്ളം ലഭ്യമാക്കുമെന്ന് ഉറപ്പുനല്‍കി.

  • HASH TAGS
  • #Water