നടി ജമീല മാലിക്ക് അന്തരിച്ചു

സ്വന്തം ലേഖകന്‍

Jan 28, 2020 Tue 09:41 AM

തിരുവനന്തപുരം: മലയാള സിനിമയിലെ ആദ്യകാല നടി ജമീല മാലിക് അന്തരിച്ചു. 73 വയസായിരുന്നു. പൂനെ ഫിലിം ഇന്‍സ്റ്റിറ്റിയൂട്ടില്‍ നിന്നും അഭിനയം പഠിച്ചിറങ്ങിയ മലയാളത്തിലെ ആദ്യ വനിതയാണ് ജമീല മാലിക്. 


റാഗിങ് (1973) ആയിരുന്നു ആദ്യ സിനിമ. വിന്‍സെന്‍റ്, അടൂര്‍ ഭാസി, പ്രേംനസീര്‍ എന്നിവരുടെ കൂടെയെല്ലാം അഭിനിയിച്ചിട്ടുണ്ട്. അതിശയരാഗം, ലക്ഷ്മി എന്നീ തമിഴ് സിനിമകളില്‍ നായികയായി. ദൂരദര്‍ശന്‍റെ സാഗരിക, കയര്‍, മനുഷ്യബന്ധങ്ങള്‍ തുടങ്ങിയ സീരിയലുകളിലും അഭിനയിച്ചു.


ഏകമകനുമൊത്ത് തിരുവനന്തപുരം ബീമാപള്ളിക്കടുത്ത് വാടക വീട്ടിലായിരുന്നു താമസം. മകന് മാനസിക പ്രശ്‌നങ്ങളുണ്ട്. അതുകൊണ്ട് തന്നെ മൃതദേഹം അമ്മയും ഫെഫ്കയും ചേര്‍ന്ന് ഏറ്റുവാങ്ങും.തിരുവനന്തപുരം മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലാണ് മൃതദേഹം ഉള്ളത്.

  • HASH TAGS
  • #film
  • #ജമീല മാലിക്ക്