കൊറോണ രോഗം ; കൊച്ചിയില്‍ നിരീക്ഷണത്തിലുള്ള പെരുമ്പാവൂര്‍ സ്വദേശിക്ക്‌ കൊറോണ ഇല്ലെന്ന്‌ സ്ഥിരീകരിച്ചു

സ്വ ലേ

Jan 27, 2020 Mon 08:40 PM

കൊറോണ രോഗബാധയെന്ന സംശയത്തെത്തുടര്‍ന്ന് നിരീക്ഷണത്തിലായിരുന്ന പെരുമ്പാവൂര്‍ സ്വദേശിക്ക് രോഗമില്ലെന്ന് സ്ഥിരീകരിച്ചു. ഇയാള്‍ക്ക് എച്ച്‌വണ്‍എന്‍വണ്‍ ആണെന്നാണ് പരിശോധന ഫലം. ആരോഗ്യവകുപ്പിന്റെ പുതിയ കണക്കുകള്‍ പ്രകാരം കോഴിക്കോട് ജില്ലയിലാണ് ഏറ്റവും കൂടുതല്‍ പേര്‍ നിരീക്ഷണത്തിലുള്ളത്. 72 പേരാണ് കോഴിക്കോട് ചികിത്സയിലുള്ളത് .കൊറോണ വൈറസ് ബാധയെന്ന സംശയത്തില്‍ സംസ്ഥാനത്ത് 288 പേര്‍ ആരോഗ്യവകുപ്പിന്‍റെ നിരീക്ഷണത്തിലാണ്. ഇതുമായി ബന്ധപ്പെട്ട് വിമാനത്താവളങ്ങളില്‍ ഒരുക്കിയിട്ടുള്ള സുരക്ഷ ക്രമീകരണങ്ങള്‍ വിലയിരുത്താന്‍ കേന്ദ്ര സംഘം കൊച്ചിയില്‍ എത്തിയിട്ടുണ്ട്.  • HASH TAGS
  • #china
  • #കൊറോണ