വിലക്ക് പിന്‍വലിക്കില്ല: 'അമ്മ'യുമായി നടത്തിയ ചര്‍ച്ച പരാജയം

സ്വന്തം ലേഖകന്‍

Jan 27, 2020 Mon 04:23 PM

കൊച്ചി: നടന്‍ ഷെയ്ന്‍ നിഗമിനെതിരെ നിര്‍മ്മാതാക്കളുടെ സംഘടന ഏര്‍പ്പെടുത്തിയ വിലക്ക് പിന്‍വലിക്കാനായി 'അമ്മ' സംഘടന നടത്തിയ ചര്‍ച്ച പരാജയം. നടനുമായി ഇനി സഹകരിക്കില്ലെന്നും മുടങ്ങിക്കിടക്കുന്ന രണ്ട് ചിത്രങ്ങളുടെ നഷ്ടപരിഹാരമായി ഷെയ്ന്‍ നിഗം ഒരു കോടി രൂപ നഷ്ടപരിഹാരമായി നല്‍കണമെന്നുമാണ്  പ്രൊഡ്യൂസേഴ്സ് കൗണ്‍സില്‍ നിലപാടെടുത്തത്. തുടര്‍ന്ന് നഷ്ടപരിഹാരം നല്‍കികൊണ്ടുള്ള ഒരു ഒത്തുതീര്‍പ്പ് സാധ്യമല്ലെന്ന  നിലപാടാണ് 'അമ്മ' സ്വീകരിച്ചത്.  

  • HASH TAGS
  • #amma
  • #producer
  • #Shane
  • #,ഫിലിം