കൊറോണ വൈറസ്; സംസ്ഥാനത്ത് 288 പേര്‍ നിരീക്ഷണത്തില്‍

സ്വലേ

Jan 27, 2020 Mon 01:53 PM

കൊച്ചി: ചൈനയില്‍ കൊറോണ വൈറസ് പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ കേരളത്തിലും വൈറസ് ബാധയ്ക്കെതിരെ  ജാഗ്രത നിർദേശവുമായി ആരോഗ്യ വകുപ്പ്.  288 പേരാണ് രോഗബാധിത പ്രദേശത്തു നിന്ന് സംസ്ഥാനത്തേക്ക് എത്തിയത്. ഇതില്‍ 281 പേര്‍ വീടുകളിലും ഏഴു പേര്‍ വിവിധ ആശുപത്രികളിലുമായി നിരീക്ഷണത്തിലാണ്.ചൈനയില്‍ നിന്ന് കേരളത്തിലേക്ക് വരുന്നവര്‍ക്ക് പ്രത്യേക നിരീക്ഷണമാണ് ആരോഗ്യവകുപ്പ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.


സംസ്ഥാനത്തെ സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിനായി രണ്ടു പേരടങ്ങുന്ന കേന്ദ്ര സംഘം കൊച്ചിയില്‍ എത്തി. നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയ സംഘം കളമശ്ശേരി മെഡിക്കല്‍ കോളജില്‍ സന്ദര്‍ശനം നടത്തുമെന്നാണ് റിപ്പോര്‍ട്ട്.

 

  • HASH TAGS
  • #china
  • #കൊറോണ വൈറസ്