ഗംഗേ....വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും വിളിച്ച് സുരേഷ് ഗോപി

സ്വന്തം ലേഖകന്‍

Jan 26, 2020 Sun 02:20 PM

വരനെ ആവശ്യമുണ്ട് ഒഫിഷ്യല്‍ ട്രെയിലര്‍ റീലീസ് ചെയ്ത ഉടനെതന്നെ നിരവധി ആരാധകരാണ് യുട്യൂബില്‍ കണ്ടത്.  ദുല്‍ഖര്‍ സല്‍മാനും കല്യാണി പ്രിയദര്‍ശനും പ്രധാനവേഷം ചെയ്യുന്ന സിനിമയില്‍ സുരേഷ് ഗോപിയും ശോഭനയും വര്‍ഷങ്ങള്‍ക്ക് ശേഷം ഒന്നിക്കുന്നു എന്ന പ്രത്യേകതയുമുണ്ട്. സത്യന്‍ അന്തിക്കാടിനെ മകന്‍ അനൂപ് സത്യനാണ് സിനിമയുടെ തിരക്കഥയും സംവിധാനവും ഒരുക്കിയിരിക്കുന്നത്. മലയാളികളുടെ ഇഷ്ട സിനിമയായ മണിച്ചിത്രതാഴിലെ ഗംഗേ.. എന്ന ഡയലോഗ് സിനിമയുടെ ട്രയിലറില്‍ സുരേഷ് ഗോപി പറയുന്നതും ഏറെ കൗതുകമായി.


ലാലു അലക്‌സ്, ജോണി ആന്റണി,ഉര്‍വ്വശി,മേജര്‍ രവി എന്നിവരും സിനിമയിലെ മറ്റു കഥാപാത്രങ്ങളാണ്.എം സ്റ്റാര്‍ കമ്യൂണിക്കേഷന്റെ സഹകരണത്തോടെ ദുല്‍ഖര്‍ സല്‍മാന്റെ നിര്‍മ്മാണ കമ്പനിയായ വേഫോര്‍ ആണ് ചിത്രം നിര്‍മ്മിക്കുന്നത്. നിരവധി താരങ്ങള്‍ അണിനിരക്കുന്ന സിനിമയുടെ ട്രയിലര്‍ കണ്ടതോടെ സിനിമയ്ക്കായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍.


  • HASH TAGS
  • #film
  • #filmtok
  • #varaneavashyamund
  • #dulqarsalman
  • #officialtrailer
  • #sureshgopi