കൊറോണ ബാധയെന്ന് സംശയം സംസ്ഥാനത്ത് മൂന്ന് പേര്‍ ഐസൊലേഷന്‍ വാര്‍ഡില്‍

സ്വന്തം ലേഖകന്‍

Jan 25, 2020 Sat 06:39 PM

കൊറോണ ബാധയെന്ന് സംശയം സംസ്ഥാനത്ത് മൂന്ന് പേര്‍ ഐസോലേഷന്‍ വാര്‍ഡില്‍. മൂന്ന് പേരെ വാര്‍ഡില്‍ പ്രവേശിപ്പിച്ചതായി ആരോഗ്യമന്ത്രി കെ കെ ശൈലജ പറഞ്ഞു. മുന്‍കരുതലെന്നോണം സംശയം തോന്നിയ ഉടനെ തന്നെ ഐസോലേഷന്‍ വാര്‍ഡിലേക്ക് പ്രവേശിപ്പിക്കുകയായിരുന്നു.


ചൈനയിലെ വുഹാനില്‍ നിന്ന് എറണാകുളത്ത് എത്തിയ ഒരു വിദ്യാര്‍ത്ഥിയെ കൂടി രോഗബാധ സംശയിച്ച് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. ഇതോടെ ഐസൊലേഷന്‍ വാര്‍ഡുകളിലുള്ളവരുടെ എണ്ണം മൂന്നായി.പെരുമ്പാവൂര്‍ സ്വദേശിയായ യുവാവിനെ വൈറസ് ബാധയുടെ ലക്ഷണങ്ങളുള്ളതിനാല്‍ കളമശേരി മെഡിക്കല്‍ കോളജിലെ ഐസൊലേഷന്‍ വാര്‍ഡില്‍ ഇന്നലെ പ്രവേശിപ്പിച്ചിരുന്നു. മറ്റൊരാള്‍ തിരുവനന്തപുരത്താണ്. സംശയിക്കുന്നവരുടെ രക്തസാമ്പിളുകളുടെ പരിശോധനഫലം ഇന്ന് ലഭിക്കും.

  • HASH TAGS