സംസ്ഥാനത്ത് ഫെബ്രുവരി നാലിന് സ്വകാര്യ ബസ് പണിമുടക്ക്

സ്വ ലേ

Jan 25, 2020 Sat 12:52 PM

സംസ്ഥാനത്ത് ഫെബ്രുവരി നാലിന് സ്വകാര്യ ബസ്സുകള്‍ നിരത്തിലിറങ്ങില്ല. ബസ് ചാര്‍ജ് വര്‍ധിപ്പിക്കണമെന്നാവശ്യപ്പെട്ടാണ് സമരം. സംയുക്തസമരസമിതിയുടേതാണ് തീരുമാനം.


മിനിമം ചാര്‍ജ് 10 രൂപയാക്കുക വിദ്യാര്‍ത്ഥികളുടെ യാത്രാ നിരക്ക് വര്‍ധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് ബസ് ഉടമകള്‍ ഉന്നയിക്കുന്നത്. വിദ്യാര്‍ത്ഥികളുടെ യാത്രാ നിരക്ക് ഒരു രൂപയില്‍ നിന്ന് അഞ്ച് രൂപയാക്കി വര്‍ധിപ്പിക്കണമെന്നാണ് ബസ് ഉടമകള്‍ പറയുന്നത്.


  • HASH TAGS
  • #bus
  • #ഫെബ്രുവരി 4