സ്വര്‍ണ വിലയില്‍ വീണ്ടും വര്‍ദ്ധനവ്

സ്വന്തം ലേഖകന്‍

Jan 25, 2020 Sat 12:24 PM

കൊച്ചി: സ്വര്‍ണ വിലയില്‍ വീണ്ടും വര്‍ദ്ധനവ്. പവന് 160 രൂപ ഉയര്‍ന്ന് വില 30,000ത്തില്‍ എത്തി. ഗ്രാമിന് 3,750 രൂപയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 


അതേസമയം രാജ്യാന്തര വിപണിയില്‍ സ്വര്‍ണ വിലയില്‍ മാറ്റമില്ല . ഔണ്‍സിന് 1573.30 ഡോളര്‍ ആണ് സ്വര്‍ണ വില. ഒരു ഗ്രാമിന് 50.58 ഡോളറാണ് വില. കിലോഗ്രാമിന് 50,582.7 ഡോളര്‍ എന്ന നിലവാരത്തിലാണ് വ്യാപാരം പുരോഗമിക്കുന്നത്.  

  • HASH TAGS
  • #goldrate