ഒന്നര ലക്ഷം രൂപ ശമ്പളം ലഭിക്കുന്ന തസ്തിക ; സര്‍ക്കാര്‍ വീണ്ടും ബന്ധു നിയമന ആരോപണത്തില്‍

സ്വന്തം ലേഖകന്‍

Jan 25, 2020 Sat 12:48 AM

തിരുവനന്തപുരം ; വീണ്ടും സര്‍ക്കാറിനെതിരെ ബന്ധു നിയമന വിവാദം. മുന്‍ എംപിയും സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗവുമായ ടി എന്‍ സീമയുടെ ഭര്‍ത്താവ് ജി ജയരാജനെ് സിഡിറ്റ് ഡയറക്ടറാക്കി നിയമച്ചിരിക്കുന്നതാണ് പുതിയ വിവാദ ആരോപണത്തിലേക്കെത്തിച്ചത്. 


നേരത്തെ ജയരാജനെ സിഡിറ്റ് രജിസ്ട്രാറാക്കി നിയമനം നടത്തിയതും വിവാദമായിരുന്നു. സിഡിറ്റ് രജിസ്ട്രാറായിരിന്നപ്പോള്‍ ഡയറക്ടറുടെ യോഗ്യതയില്‍ മാറ്റം വരുത്തിയെന്ന ആരോപണവും ജയരാജനെതിരെ ഉയര്‍ന്നിരുന്നു.


പ്രതിമാസം ഒന്നര ലക്ഷം രൂപ ശമ്പളം ലഭിക്കുന്ന തസ്തികാണ് സിഡിറ്റ് ഡയറക്ടറുടേത്. ഒരു വര്‍ഷത്തേക്കാണ് നിയമനം. എന്നാല്‍ കഴിവും യോഗ്യതയും മാനദണ്ഡങ്ങളും നോക്കിയാണ് ഇദ്ദേഹത്തെ നിയമിച്ചതെന്നാണ് വിശദീകരണം. 
  • HASH TAGS