കളി ആയാലും കാര്യമായാലും ഐഎം വിജയനും സുനില്‍ ചേത്രിയും ഒപ്പത്തിനൊപ്പം

സ്വന്തം ലേഖകന്‍

Jan 25, 2020 Sat 12:28 AM

ഫുഡ്‌ബോള്‍ മത്സരത്തിനിടെ കുഴഞ്ഞ് വീണ് മരിച്ച ധനരാജിന്റെ കുടുംബത്തിന്  ഐ ലീഗ് മത്സരത്തിലെ ടിക്കറ്റ് വില്പനയിലെ വരുമാനം നല്‍കാനായിരുന്നു ഗോകുലം കേരള എഫ്.സി യുടെ തീരുമാനം. പക്ഷേ എല്ലാവരെയും അതിശയിപ്പിച്ചത് ഐഎം വിജയനും സുനില്‍ ചേത്രിയുമാണ്. 


ആദ്യമെത്തിയത് ഇന്ത്യന്‍ ക്യാപ്റ്റന്‍ സുനില്‍ ഛേത്രി. മത്സരത്തിന്റെ 220 ടിക്കറ്റുകളാണ് സുനില്‍ ഛേത്രി വാങ്ങിയത്. ഇത് ഏതെങ്കിലും ഫുട്ബാള്‍ അക്കാദമിയിലെ കുട്ടികള്‍ക്കോ, അല്ലെങ്കില്‍ എന്‍.ജി.ഒകള്‍ക്കോ നല്‍കാനാണ് നിര്‍ദ്ദേശം. പിന്നാലെ എത്തി ഇതിഹാസ താരം ഐ.എം വിജയന്‍. മത്സരത്തിലെ 250 ടിക്കറ്റുകളാണ് ഐ.എം വിജയന്‍ വാങ്ങിയത്.  


 ഫുട്ബാള്‍ മൈതാനങ്ങളിലെ ആരവം സ്വന്തമാക്കിയ ധനരാജ് സെവന്‍സ് കളിക്കുന്നതിനിടെ കുഴഞ്ഞ് വീണ് മരിച്ചത് ഫുട്ബാള്‍ താരങ്ങള്‍ക്കും ആരാധകര്‍ക്കും വലിയ വേദനയായിരുന്നു. തുടര്‍ന്നാണ് ധനരാജിന്റ കുടുംബത്തെ സഹായിക്കാനുള്ള തീരുമാനവുമായി ഗോകുലം കേരള എഫ്.സി എത്തിയത്. 26 ന് ചര്‍ച്ചില്‍ ബ്രദേര്‍സുമായി കോഴിക്കോട് കോര്‍പ്പറേഷന്‍ സ്റ്റേഡിയത്തിലാണ് മത്സരം. അന്നേ ദിവസം കോംപ്ലിമെന്ററി പാസുകളും ലഭിക്കില്ല. പാലക്കാട് കഴിഞ്ഞ ആഴ്ച ധനരാജിന്റെ കുടുംബത്തെ സഹായിക്കാനായി നടത്തിയ സൗഹൃദ മത്സരത്തിലായിരുന്നു  നിരവധി പേര്‍ക്ക് കെട്ടിപടുത്ത ഗാലറി വീണ് പരിക്കേറ്റിരുന്നത്. 
  • HASH TAGS