രഞ്ജിത് കുമാറിനും കുടുംബത്തിനും നാടിന്റെ യാത്രാമൊഴി

സ്വലേ

Jan 24, 2020 Fri 05:28 PM

നേപ്പാളില്‍ വിഷവാതകം ശ്വസിച്ച് മരണപ്പെട്ട രഞ്ജിത് കുമാര്‍, ഭാര്യ ഇന്ദുലക്ഷ്മി, മകന്‍ വൈഷ്ണവ് എന്നിവര്‍ക്ക് നാടിന്റെ യാത്രാമൊഴി. രാവിലെ കരിപ്പൂര്‍ വിമാനത്താവളത്തില്‍ എത്തിയ മൃതദേഹം മൊകവൂരില്‍ പൊതു ദര്‍ശനത്തിന് വെച്ച ശേഷമാണ് കുന്ദമംഗലം സാംസകാരിക നിലയത്തിന് സമീപത്ത്  എത്തിച്ചേര്‍ന്നത്.അവസാനമായി ഒരു നോക്കുകാണാന്‍ നിരവധി പേരാണ് കുന്ദമംഗലം സാംസകാരിക നിലയത്തിന് സമീപത്ത് എത്തിചേർന്നത്.


രണ്ടു വയസ്സുകാരന്‍ വൈഷ്ണവിന്റെ കുഴിമാടത്തിന് ഇരുവശത്തുമാണ്  അച്ഛനും അമ്മയ്ക്കും ചിതയൊരുക്കിയത്. മകന്‍ മാധവ് ചിതകള്‍ക്കു തീ പകരും. കുന്നമംഗലം താളിക്കുണ്ട് പുനത്തിലെ രഞ്ജിത്തിന്റെ തറവാട്ടു വളപ്പില്‍ ഏഴ്  മണിയ്ക്ക് സംസ്‌കാരം നടക്കും.

  • HASH TAGS
  • #kunnamangalam
  • #Renjith