അച്ഛനും അമ്മയും,അനിയനും ഉടൻ വരുമെന്ന കാത്തിരിപ്പോടെ മാധവ്

സ്വലേ

Jan 23, 2020 Thu 07:24 PM

നേപ്പാളിലെ റിസോര്‍ട്ടില്‍ വിഷവാതകം ശ്വസിച്ച് മരിച്ച മലയാളികളുടെ മൃതദേഹങ്ങള്‍ ഡല്‍ഹിയില്‍ എത്തിച്ചു. കോഴിക്കോട് സ്വദേശി രഞ്ജിത്തിന്റെയും കുടുംബത്തിന്റെയും മൃതദേഹങ്ങള്‍ ഇന്ന് ഡല്‍ഹിയില്‍ സൂക്ഷിച്ചതിന് ശേഷം നാളെ ഉച്ചയോടെയാണ് കോഴിക്കോട് എത്തിക്കുക


അച്ഛനുമമ്മയും , അനിയനും ഭക്ഷ്യ വിഷബാധയേറ്റ്ആശുപത്രിയിലാണെന്നും , ഉടൻ എത്തുമെന്നും പറഞ്ഞ് വിശ്വസിപ്പിച്ചാണ് മരണപ്പെട്ട രഞ്ജിത്ത് കുമാർ-ഇന്ദു ലക്ഷ്മി ദമ്പതികളുടെ മകൻ മാധവിനെ നാട്ടിലേയ്ക്ക് കൊണ്ടു വന്നത്. മാതാപിതാക്കൾക്കും,കുഞ്ഞനിയനുമൊപ്പം കഴിയാതെ മറ്റൊരു മുറിയിൽ കഴിഞ്ഞതു കൊണ്ട് മാത്രമാണ് മാധവ് രക്ഷപ്പെട്ടത് .

  • HASH TAGS
  • #Madhav
  • #kunnamangalam