തെരുവുനായയുടെ ആക്രമണത്തില്‍ 13 പേര്‍ക്ക് പരുക്കേറ്റു

സ്വന്തം ലേഖകന്‍

Jan 23, 2020 Thu 06:38 PM

കൊല്ലം: തെരുവുനായയുടെ ആക്രമണത്തില്‍ നഗരത്തില്‍ 13 പേര്‍ക്ക്  പരുക്കേറ്റു . ടൗണ്‍ അതിര്‍ത്തി, ഉളിയക്കോവില്‍, കടപ്പാക്കട, ആശ്രാമം എന്നിവിടങ്ങളിലാണ് ആക്രമണം ഉണ്ടായത് . ഇന്നലെ വൈകിട്ട് ആറ് മണിയോടെ ടൗണ്‍ അതിര്‍ത്തിയിലായിരുന്നു ആദ്യ സംഭവം. തൊട്ടുപിന്നാലെ സമീപ പ്രദേശങ്ങളിലുള്ള വരെയും നായ ആക്രമിക്കുകയായിരുന്നു .


 രേഷ്മ, സുല്‍ഫത്ത് ബീവി, അനീഷ് അശോക്, സാനിയ,സദാശിവന്‍, ശശിധരന്‍, ഗോപാലകൃഷ്ണന്‍, യമുന, തോമസ്, മാത്യു എന്നിവര്‍ക്കാണ് നായയുടെ കടിയേറ്റത് . ഇവരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.    

  • HASH TAGS
  • #dog
  • #തെരുവുനായ