അലനും താഹയും പാര്‍ട്ടി അംഗങ്ങള്‍ തന്നെ : പി.മോഹനന്‍

സ്വലേ

Jan 23, 2020 Thu 03:30 PM

പന്തീരങ്കാവില്‍ മാവോയിസ്റ്റ് കേസില്‍ അറസ്റ്റിലായ അലനും താഹയും പാര്‍ട്ടി അംഗങ്ങള്‍ തന്നെയാണെന്ന് സി.പി.എം കോഴിക്കോട് ജില്ലാ സെക്രട്ടറി പി.മോഹനന്‍. ഇവരുടെ  ഭാഗം കേള്‍ക്കാന്‍ ഇതുവരെ സാധിച്ചിട്ടില്ലെന്നും ഇവര്‍ക്കെതിരേ യു.എ.പി.എ കേസ് ചുമത്തിയത് അംഗീകരിക്കാന്‍ കഴിയില്ലെന്നും പി.മോഹനന്‍ പറഞ്ഞു. ഇരുവര്‍ക്കുമെതിരേ പാര്‍ട്ടി ഇതുവരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. നടപടിയെടുക്കാത്ത കാലത്തോളം അലനും താഹയും പാര്‍ട്ടി അംഗങ്ങള്‍ തന്നെയാണെന്നും  അദ്ദേഹം വ്യക്തമാക്കി.

  • HASH TAGS
  • #alanshuhaib
  • #thaha
  • #Uapa

LATEST NEWS