രഞ്ജിത്തിന്റെയും കുടുംബത്തിന്റെയും മൃതദേഹം നാളെ നാട്ടിലെത്തിക്കും

സ്വലേ

Jan 23, 2020 Thu 02:02 PM

നേപ്പാളില്‍ മരണപ്പെട്ട കുന്ദമംഗലം സ്വദേശിയായ രഞ്ജിത്തിന്റെയും കുടുംബത്തിന്റെയും മൃതദേഹം നാളെ നാട്ടിലെത്തിക്കും. ഇന്ന് ഡല്‍ഹിയില്‍ സൂക്ഷിക്കുന്ന മൃതദേഹങ്ങള്‍ നാളെ രാവിലെയോടെ കരിപ്പൂര്‍ വിമാനത്താവളത്തില്‍ എത്തിക്കും. 


കരിപ്പൂര്‍ നിന്ന് നേരെ മൊകവൂര്‍ എത്തിച്ച ശേഷം മൃതദേഹങ്ങള്‍ പിന്നീട് കുന്ദമംഗലത്തേക്ക് കൊണ്ടുവരും. തുടര്‍ന്ന് കുന്ദമംഗലത്ത് സാംസ്‌കാരിക നിലയത്തിന് സമീപമുള്ള പൊതു സ്റ്റേജില്‍ പൊതുദര്‍ശനത്തിന് വെക്കും.

  • HASH TAGS
  • #kunnamangalam