സംസ്ഥാനത്ത് സ്വര്‍ണ വില കൂടി

സ്വന്തം ലേഖകന്‍

Jan 23, 2020 Thu 01:18 PM

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വില കൂടി. പവന് 120 രൂപയും ഗ്രാമിന് 15 രൂപയുമാണ് ഇന്ന് വര്‍ദ്ധിച്ചത്. പവന് 29,720 രൂപയാണ് ഉയര്‍ന്നത്. ഗ്രാമിന് 3,715 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. സ്വര്‍ണത്തിന് ജനുവരി എട്ടിനാണ് ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്ക് രേഖപ്പെടുത്തിയത്. ഗ്രാമിന് 3,800 രൂപയും പവന് 30,400 രൂപയുമായിരുന്നു സ്വര്‍ണവില.

  • HASH TAGS
  • #goldrate