നിർഭയ കേസ് : പ്രതികള്‍ക്ക് ജയില്‍ അധികൃതര്‍ അന്ത്യാഭിലാഷങ്ങള്‍ ആരാഞ്ഞുകൊണ്ടുള്ള നോട്ടീസ് നല്‍കി

സ്വലേ

Jan 23, 2020 Thu 12:16 PM

നിര്‍ഭയ കേസില്‍ വധശിക്ഷ നടപ്പാക്കാനൊരുങ്ങി തിഹാര്‍ ജയില്‍ അധികൃതര്‍. ഫെബ്രുവരി ഒന്നിന് വധശിക്ഷ നടപ്പിലാക്കാനാണ് കോടതി ഉത്തരവിട്ടിരിക്കുന്നത്.


പ്രതികള്‍ക്ക് ജയില്‍ അധികൃതര്‍ അന്ത്യാഭിലാഷങ്ങള്‍ ആരാഞ്ഞുകൊണ്ടുള്ള നോട്ടീസ് നല്‍കി. അവസാനമായി ആരെയാണ് കാണാന്‍ ആഗ്രഹിക്കുന്നത്, സ്വത്ത് ഉണ്ടെങ്കില്‍ ആര്‍ക്ക് കൈമാറണം, മതപുസ്തകം വായിക്കാന്‍ ആഗ്രഹമുണ്ടോ എന്നീ ചോദ്യങ്ങളാണ് നോട്ടീസിലുള്ളത്.

  • HASH TAGS