അലവില്‍ ഷിര്‍ദി സായിബാബ ട്രസ്റ്റിന്റെ നേതൃത്വത്തില്‍ 25 പേര്‍ക്ക് ധനസഹായം കൈമാറി

സ്വന്തം ലേഖകന്‍

Jan 22, 2020 Wed 10:55 PM

കണ്ണൂര്‍ ;  ജാതി മത ഭേദമന്യേ ഷിര്‍ദി സായിബാബ മന്ദിരത്തിലെ സായിഭക്തരുടെ പൂര്‍ണ്ണ സഹകരണത്തോടെ നടത്തിയ കാരുണ്യ പ്രവര്‍ത്തനത്തിന്റെ ഭാഗമായി 25 പേര്‍ക്ക് ധനസഹായം കൈമാറി. ജനുവരി 12 മുതല്‍ 21 വരെ നടന്ന ഷിര്‍ദി സായിബാബ മന്ദിരത്തിലെ ഒന്നാം പ്രതിഷ്ഠാവാര്‍ഷികത്തോടനുബന്ധിച്ചാണ് 25 പേര്‍ക്ക് ധനസഹായം കൈമാറിയത്. സായിബാബ ട്രസ്റ്റിന്റെ ചെയര്‍മാന്‍ ശ്രീ. ജിജു. എം. കെ. യും സഹധര്‍മ്മിണി സെന്തില്‍ വടിവു തുടങ്ങിയവര്‍ ശ്രീമതി ജമീല ഉള്‍പ്പെടെ 25 പേര്‍ക്ക് ധനസഹായം കൈമാറി.


സായിബാബ മന്ദിരത്തിലെ ഭണ്ഡാരത്തില്‍ ചാര്‍ത്തിയ പണമാണ് 25 നിര്‍ധനരായ കുടുംബങ്ങള്‍ക്ക് കൈമാറിയത്. ആഴ്ചത്തോറും നിര്‍ധനരായ ഒരു കുടുംബത്തിന് ഷിര്‍ദി സായിബാബ നഗറില്‍ ധനസഹായം നല്‍കി വരുന്നുണ്ട്. ഭണ്ഡാരത്തില്‍ നിന്ന് ലഭിക്കുന്ന തുക ജാതിമതഭേദമന്യേ നല്‍കുന്നത് ഏറെ അഭിനന്ദനങ്ങള്‍ ഏറ്റുവാങ്ങിയിട്ടുണ്ട്. 


പ്രതിഷ്ഠാ വാര്‍ഷികത്തിന്റെ അവസാന ദിവസം ഷിര്‍ദി സായിബാബയ്ക്ക് സ്വര്‍ണ മാലയും കീരീടവും ചാര്‍ത്തി. പ്രതിഷ്ഠാവാര്‍ഷികത്തിന്റെ  ഭാഗമായി നിരവധി കലാപരിപാടികളും അരങ്ങേറി. എല്ലാ ദിവസവും അന്നദാനവും നല്‍കിയ പരിപാടിയില്‍ നിറയെ ഭക്തര്‍ പങ്കെടുത്തു.


  • HASH TAGS
  • #kannur
  • #alavil
  • #shirdhisaibabanagar
  • #pradhishtadinam
  • #goldcrown
  • #saidevotees