നേപ്പാളില്‍ മരിച്ച മലയാളികളുടെ മൃതദേഹങ്ങള്‍ എത്തിക്കാനുള്ള ചെലവ് നോര്‍ക്ക വഹിക്കും

സ്വന്തം ലേഖകന്‍

Jan 22, 2020 Wed 08:35 PM

ന്യൂഡല്‍ഹി:  നേപ്പാളില്‍ വിഷവാതകം ശ്വസിച്ച്‌ മരിച്ച എട്ടംഗ മലയാളി സംഘത്തിന്റെ മൃതദേഹങ്ങള്‍ നാട്ടില്‍ എത്തിക്കാനുള്ള ചെലവ് സംസ്ഥാന സര്‍ക്കാര്‍ ഏജന്‍സിയായ നോര്‍ക്ക വഹിക്കും. അതേസമയം കോഴിക്കോട് സ്വദേശികളായ മൂന്നുപേരുടെ മൃതദേഹങ്ങള്‍ വെള്ളിയാഴ്ച മാത്രമേ കേരളത്തില്‍ എത്തിക്കൂവെന്നാണ് ഏറ്റവും പുതിയ വിവരം.


തിരുവനന്തപുരം സ്വദേശികളായ അഞ്ച് പേരുടെയും മൃതദേഹങ്ങള്‍ വ്യാഴാഴ്ച രാവിലെ 11 മണിയോടെ കരിപ്പൂര്‍ വിമാനത്താവളത്തില്‍ എത്തിക്കും. കാഠ്മണ്ഡുവില്‍ നിന്നും ഡല്‍ഹിയിലേക്കും അവിടുന്ന് കരിപ്പൂര്‍ വിമാനത്താവളത്തിലുമാണ് മൃതദേഹങ്ങള്‍ എത്തിക്കുക.


അതേസമയം നേപ്പാളില്‍ മരിച്ചവരുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാന്‍ സഹായം ആവശ്യപ്പെട്ട് ബന്ധുക്കള്‍ സമീപിച്ചിരുന്നില്ലെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയവും വ്യക്തമാക്കി. മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാനുള്ള ചെലവ് വഹിക്കാനാകില്ലെന്ന് നേപ്പാളിലെ ഇന്ത്യന്‍ എംബസി ആരോടും പറഞ്ഞിട്ടില്ലെന്ന് കേന്ദ്രമന്ത്രി വി.മുരളീധരന്‍ പറഞ്ഞു. 

  • HASH TAGS
  • #kozhikode
  • #Neppal
  • #thiruvanathapuram