നാളെ മുതല്‍ ഫെബ്രവരി 10 വരെ ട്രെയിന്‍ ഗതാഗതത്തില്‍ നിയന്ത്രണം

സ്വന്തം ലേഖകന്‍

Jan 22, 2020 Wed 06:59 PM

കോഴിക്കോട് : നാളെ മുതല്‍ ഫെബ്രവരി 10 വരെ ട്രെയിന്‍ ഗതാഗതത്തില്‍ നിയന്ത്രണം. ട്രാക്കില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാലാണ് ട്രെയിനുകള്‍ വഴി തിരിച്ചുവിടുന്നത്. രാത്രി ഒരു മണി മുതല്‍ പുലര്‍ച്ചെ അഞ്ചുമണി വരെയാണ് ഗതാഗതം നിയന്ത്രിക്കുക. ആലപ്പുഴ വഴി പോകുന്ന മംഗലൂരു തിരുവനന്തപുരം മാവേലി എക്സ്പ്രസ്, ഹസ്രത്ത് നിസാമുദ്ദീന്‍ തിരുവനന്തപുരം രാജധാനി എക്സ്പ്രസ്, എംജിആര്‍ ചെന്നൈ സെന്‍ട്രല്‍തിരുവനന്തപുരം എസി സൂപ്പര്‍ ഫാസ്റ്റ് എക്സ്പ്രസ് എന്നിവ കോട്ടയം വഴി തിരിച്ചുവിടും.


എന്നാല്‍ വെള്ളിയാഴ്ചകളിലും ജനുവരി 25 എന്ന തീയ്യതിയിലും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തില്ലെന്ന് റെയില്‍വെ അധികൃതര്‍ അറിയിച്ചു. ഫെബ്രവരി 10ാം തീയ്യതി മുതല്‍ ട്രെയിന്‍ ഗതാഗതം പഴയപടി പുനസ്ഥാപിക്കുമെന്നും അധികൃതര്‍ അറിയിച്ചു.


   • HASH TAGS
  • #indianrailway
  • #traintime
  • #track
  • #2020
  • #railwaytimeshift
  • #rajadhani