നേപ്പാളില്‍ മരിച്ചവരുടെ മൃതദേഹങ്ങള്‍ വ്യാഴാഴ്ച നാട്ടിലെത്തിക്കും

സ്വന്തം ലേഖകന്‍

Jan 21, 2020 Tue 08:47 PM

നേപ്പാളില്‍ മരിച്ച മലയാളികളുടെ   മൃ​ത​ദേ​ഹ​ങ്ങ​ള്‍  പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം വ്യാഴാഴ്ച എയര്‍ ഇന്ത്യ വിമാനത്തില്‍  നാട്ടിലെത്തിക്കും.മൃതദേഹം നാളെ പോസ്റ്റ്‌മോര്‍ട്ടം ചെയ്യും.മലയാളികളുടെ മരണത്തില്‍ നടപടികള്‍ വേഗത്തിലാക്കുന്നതിന് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഇടപെട്ടു .ഹീറ്ററില്‍ നിന്നുള്ള കാര്‍ബണ്‍ മോണോക്‌സൈഡ് വാതകം ശ്വസിച്ചതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം  


കേരളത്തില്‍ നിന്ന് നേപ്പാളില്‍ വിനോദ സഞ്ചാരത്തിന് എത്തിയ 15 അംഗ സംഘത്തിലെ എട്ട് പേരാണ് മരിച്ചത്. മരിച്ചവരില്‍ നാല് മുതിര്‍ന്നവരും നാല് കുട്ടികളും ഉള്‍പ്പെടുന്നു. തിരുവനന്തപുരം  സ്വദേശി പ്രവീണ്‍ കുമാര്‍ നായര്‍ (39), ഭാര്യ ശശി (34), മക്കളായ ശ്രീഭദ്ര, ആര്‍ച്ച, അഭിനവ് എന്നിവരും തിരുവനന്തപുരം ടെക്‌നോപാര്‍ക്ക് ജീവനക്കാരനായ കോഴിക്കോട് കുന്ദമംഗലം സ്വദേശി ടി.ബി രജ്ഞിത്ത് കുമാര്‍ (39), ഭാര്യ ഇന്ദു ലക്ഷ്മി (34), ഇവരുടെ മകന്‍ വൈഷ്ണവ് രഞ്ജിത്ത് (2) എന്നിവരാണ് മരിച്ചത്. രഞ്ജിത്തിന്റെ മറ്റൊരു മകന്‍ മാധവ് അപടകത്തില്‍ നിന്ന് രക്ഷപെട്ടു.സുഹൃത്തുക്കളും അവരുടെ കുടുംബാംഗങ്ങളും അടങ്ങുന്ന 15 അംഗ സംഘമാണ് നേപ്പാളില്‍ വിനോദ യാത്രയ്ക്ക് എത്തിയത്

  • HASH TAGS
  • #Neppal
  • #kunnamangalam