നേപ്പാളില്‍ മരിച്ച കുന്നമംഗലം സ്വദേശികളുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാനുള്ള നടപടി ആരംഭിച്ചു

സ്വ ലേ

Jan 21, 2020 Tue 06:14 PM

കോഴിക്കോട്: നേപ്പാളില്‍ മരിച്ച വിനോദസഞ്ചാരികളായ കുന്നമംഗലം സ്വദേശികളുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാന്‍ വേണ്ട നടപടികള്‍ ആരംഭിച്ചതായി കോഴിക്കോട് ജില്ലാ കളക്ടര്‍ സാംബശിവ റാവു.   കുന്നമംഗലം സ്വദേശികളായ രഞ്ജിത്ത്, ഭാര്യ ഇന്ദുലക്ഷ്മി, മകന്‍ വൈഷ്ണവ് എന്നിവര്‍ ഉള്‍പ്പെടെയുള്ള എട്ടംഗ മലയാളി സംഘത്തെയാണ് നേപ്പാളിലെ എവറസ്റ്റ് പനോരമ റിസോര്‍ട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.വിനോദയാത്രയ്ക്ക് പോയ സംഘം താമസിച്ച റിസോര്‍ട്ടിലെ ഹീറ്ററില്‍ നിന്നും വിഷപ്പുക ശ്വസിച്ചതാണ് മരണകാരണം. മൃതദേഹങ്ങള്‍ ഹെലികോപ്റ്റര്‍ മാര്‍ഗം കാഠ്മണ്ഡുവിലെ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.

 

 

  • HASH TAGS
  • #kozhikode
  • #Neppal
  • #കുന്നമംഗലം
  • #kunnamangalam