യുഎപിഎ ചുമത്തിയ അലന്‍ ഷുഹൈബിനെയും താഹ ഫസലിനെയും എന്‍ഐഎയുടെ കസ്റ്റഡിയില്‍ വിട്ടു

സ്വന്തം ലേഖകന്‍

Jan 21, 2020 Tue 01:38 PM

കോഴിക്കോട് : യുഎപിഎ ചുമത്തിയ അലന്‍ ഷുഹൈബിനെയും താഹ ഫസലിനെയും എന്‍ഐഎയുടെ കസ്റ്റഡിയില്‍ വിട്ടു. കൂടുതല്‍ ചോദ്യം ചെയ്യുന്നതിനായി എന്‍ഐഎയുടെ അപേക്ഷയിലാണ് പ്രത്യേക കോടതി ഉത്തരവിട്ടത്. ഏഴു ദിവസത്തേക്ക് പ്രതികളെ കസ്റ്റഡിയില്‍ വിട്ടു നല്‍കണമെന്നായിരുന്നു അപേക്ഷ. എന്നാല്‍ പ്രതികള്‍ക്കെതിരെ പുതിയ തെളിവുകള്‍ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നും അതിനാല്‍ കസ്റ്റഡി അനുവദിക്കരുതെന്നും പ്രതിഭാഗം വാദിച്ചിരുന്നു. ഇത് തള്ളിയാണ് കോടതി പ്രതികളെ എന്‍ഐഎയുടെ കസ്റ്റഡിയില്‍ വിട്ടത്. എത്ര ദിവസത്തേയ്ക്ക് കസ്റ്റഡി അനുവദിക്കണമെന്ന് കോടതി നാളെ തീരുമാനിക്കും.എന്നാല്‍ യുഎപിഎ ചുമത്തിയതിന് നിരവധി പ്രമുഖര്‍ രംഗത്തു വന്നിരുന്നു. പ്രശസ്ത എഴുത്തുക്കാരി കെആര്‍ മീര ഉള്‍പ്പെടെയുള്ളവര്‍ പിണറായി വിജയനെതിരെ സംസാരിച്ചിരുന്നു. യുഎപിഎ കേസ് പ്രതികളുടെ വീടുകള്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും സന്ദര്‍ശിച്ചിരുന്നു. രാവിലെ എട്ട് മണിയോടെ താഹയുടെ വീട്ടിലെത്തിയ ചെന്നിത്തല ബന്ധുക്കളെ കണ്ട് കേസിന്റെ വിശദാംശങ്ങള്‍ തിരക്കി. മനുഷ്യാവകാശ പ്രശ്നമായതിനാലാണ് കേസില്‍ ഇടപെടുന്നതെന്ന് ചെന്നിത്തല പറഞ്ഞു.

  • HASH TAGS