ഓ​സ്ട്രേ​ലി​യ​ക്കെ​തി​രാ​യ മൂന്നാം ഏകദിന മത്സരത്തില്‍ ഇന്ത്യക്ക് ജയം

സ്വ ലേ

Jan 20, 2020 Mon 05:01 AM

ബം​ഗ​ളൂ​രു: ഓ​സ്ട്രേ​ലി​യ​ക്കെ​തി​രാ​യ മൂന്നാം ഏകദിന മത്സരത്തില്‍ ഇന്ത്യക്ക്  ജയം. ഓ​സീ​സ് ഉ​യ​ര്‍​ത്തി​യ 287 റ​ണ്‍​സ് വി​ജയ​ല​ക്ഷ്യം 47.3 ഓ​വ​റി​ല്‍ മൂ​ന്നു വി​ക്ക​റ്റ് ന​ഷ്ട​ത്തി​ല്‍ ഇ​ന്ത്യ മ​റി​ക​ട​ന്നു. ഇ​തോ​ടെ പ​രമ്പര​ 2-1ന് ഇ​ന്ത്യ സ്വ​ന്ത​മാ​ക്കി.


രോ​ഹി​ത് ശ​ര്‍​മ​യു​ടെ (119) സെ​ഞ്ചു​റിയും  വി​രാ​ട് കോ​ഹ്‌​ലിയുടെ അ​ര്‍​ധ​സെ​ഞ്ചു​റിയും  ഇ​ന്ത്യ​യുടെ  വി​ജ​യം  എളുപ്പമാക്കി .128 പ​ന്തു​ക​ള്‍ നേ​രി​ട്ട രോ​ഹി​ത് ആ​റ് സി​ക്‌​സും എ​ട്ട് ഫോ​റു​മ​ട​ക്കം 119 റ​ണ്‍​സ് നേ​ടി​യാ​ണ് പു​റ​ത്താ​യ​ത്. രോ​ഹി​ത്-​കോ​ഹ്‌​ലി സ​ഖ്യം സെ​ഞ്ചു​റി കൂ​ട്ടു​കെ​ട്ട് തീ​ര്‍​ക്കു​ക​യും ചെ​യ്തു. എ​ട്ട് ബൗ​ണ്ട​റി​ക​ള്‍ ഉ​ള്‍​പ്പെ​ടു​ന്ന​താ​യി​രു​ന്നു കോ​ഹ്‌​ലി​യു​ടെ ഇ​ന്നിം​ഗ്സ്. നേ​ര​ത്തേ, 19 റ​ണ്‍​സെ​ടു​ത്ത ലോ​കേ​ഷ് രാ​ഹു​ലി​ന്‍റെ വി​ക്ക​റ്റാ​ണ് ഇ​ന്ത്യ​ക്ക് ന​ഷ്ട​മാ​യ​ത്. 44 റ​ണ്‍​സെ​ടു​ത്ത ശ്രേ​യ​സ് അ​യ്യ​റും എ​ട്ട് റ​ണ്‍​സ് നേ​ടി​യ മ​നീ​ഷ് പാ​ണ്ഡെ​യു​മാ​ണ് ഇ​ന്ത്യ​യെ ജയത്തിലേക്ക് എ​ത്തി​ച്ച​ത്

  • HASH TAGS
  • #sports
  • #CRICKET
  • #ഓ​സ്ട്രേ​ലി​യ
  • #ഇന്ത്യ