രാ​ഹു​ൽ ഗാ​ന്ധി​യെ ജ​യി​പ്പി​ച്ച​തി​ലൂ​ടെ കേ​ര​ളം വ​ലി​യ മ​ണ്ട​ത്ത​രം കാട്ടി : രാ​മ​ച​ന്ദ്ര ഗു​ഹ

സ്വലേ

Jan 18, 2020 Sat 04:52 PM

കോ​ണ്‍​ഗ്ര​സ് നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി​യെ ജ​യി​പ്പി​ച്ച​തി​ലൂ​ടെ കേ​ര​ളം വ​ലി​യ മ​ണ്ട​ത്ത​ര​മാ​ണ് കാ​ട്ടി​യ​തെന്ന്  ച​രി​ത്ര​കാ​ര​ൻ രാ​മ​ച​ന്ദ്ര ഗു​ഹ. 2024-ലും ​അ​ദ്ദേ​ഹ​ത്തെ മ​ല​യാ​ളി​ക​ൾ ജ​യി​പ്പി​ച്ചാ​ൽ ന​രേ​ന്ദ്ര മോ​ദി​ക്ക് അ​ത് സ​ഹാ​യ​ക​മാ​കു​മെ​ന്ന് ഗു​ഹ പ​റ​ഞ്ഞു. കോ​ഴി​ക്കോ​ട്ട് കേ​ര​ള ലി​റ്റ​റേ​ച്ച​ർ ഫെ​സ്റ്റി​വ​ലി​ൽ സം​സാ​രി​ക്ക​വെ​യാ​യി​രു​ന്നു അ​ദ്ദേ​ഹ​ത്തി​ന്‍റെ പ​രാ​മ​ർ​ശം. 


രാ​ഹു​ൽ ഗാ​ന്ധി​യോ​ട് വ്യ​ക്തി​പ​ര​മാ​യ പ്ര​ശ്ന​ങ്ങ​ളി​ല്ല. എ​ന്നാ​ൽ യു​വ ഇ​ന്ത്യ​ക്ക് ഒ​രു കു​ടും​ബ​ത്തി​ലെ അ​ഞ്ചാം ത​ല​മു​റ​ക്കാ​ര​നെ ആ​വ​ശ്യ​മി​ല്ലെന്നും സ്വാ​ത​ന്ത്ര്യ കാ​ല​ത്തെ വ​ലി​യ പാ​ർ​ട്ടി എ​ന്ന നി​ല​യി​ൽ​നി​ന്ന് കു​ടും​ബ​വാ​ഴ്ച​യി​ലേ​ക്കു കോ​ണ്‍​ഗ്ര​സ് അ​ധ​പ​തി​ച്ച​താ​ണ് ഇ​പ്പോ​ഴ​ത്തെ തീ​വ്ര ഹി​ന്ദു​വാ​ദ​ത്തി​നും കാ​ര​ണ​മെ​ന്നു ഗു​ഹ പറഞ്ഞു. 


ക​ഠി​നാ​ധ്വാ​നം ചെ​യ്തു പ്ര​ധാ​ന​മ​ന്ത്രി പ​ദ​ത്തി​ലെ​ത്തി​യ ന​രേ​ന്ദ്ര മോ​ദി​ക്കെ​തി​രേ പി​ടി​ച്ചു​നി​ൽ​ക്കാ​ൻ പോ​ലും ഗാ​ന്ധി കു​ടും​ബ​ത്തി​ലെ അ​ഞ്ചാം ത​ല​മു​റ​ക്കാ​ര​നാ​യ രാ​ഹു​ലി​നു ക​ഴി​യി​ല്ലെ​ന്നും ഗു​ഹ വ്യക്തമാക്കി.

  • HASH TAGS
  • #congress
  • #rahulgandhi
  • #Kerala congress
  • #klf2020
  • #klfcalicut