വിഐപി സുരക്ഷ ചുമതലയില്‍ നിന്ന് ബ്ലാക്ക് ക്യാറ്റ്‌സിനെ മാറ്റുന്നു

സ്വന്തം ലേഖകന്‍

Jan 13, 2020 Mon 04:22 AM

ന്യൂഡല്‍ഹി ; സുരക്ഷാ ചുമതലകളില്‍ നിന്ന് ബ്ലാക്ക് ക്യാറ്റ് എന്ന് വിളിപേരുള്ള എന്‍എസ്ജി കമാന്‍ഡോകളെ പിന്‍വലിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍. ഗാന്ധി കുടുംബത്തിന്റെ സുരക്ഷ ചുമതലയില്‍ നിന്നും എസ്പിജി സുരക്ഷ ഒഴിവാക്കിയത് ഏറെ വിവാദമായിരുന്നു. എന്നാല്‍ അതിനു പിന്നാലെയാണ് വിഐപികളുടെ സുരക്ഷാ ചുമതലകളില്‍നിന്ന് 'ബ്ലാക് ക്യാറ്റ്' എന്നു വിളിപ്പേരുള്ള എന്‍എസ്ജി കമാന്‍ഡോകളെ പൂര്‍ണമായി പിന്‍വലിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഒരുങ്ങുന്നത്. 


വ്യക്തികളുടെ സുരക്ഷാചുമതല ഒഴിവാകുമ്പോള്‍ 450 ഓളം കമാന്‍ഡോകളെയാണു ഭീകരവിരുദ്ധ നടപടികള്‍ക്കു വിനിയോഗിക്കാന്‍ കിട്ടുകയെന്നാണു സൂചന. വിഐപി സുരക്ഷ പാരാമിലിറ്ററി വിഭാഗങ്ങളായ സിആര്‍പിഎഫ്, സിഐഎസ്എഫ് എന്നിവര്‍ക്കാകും. നിലവില്‍ 130 ഓളം പേര്‍ക്ക് ഇവര്‍ സുരക്ഷ ഒരുക്കുന്നുണ്ട്.ആഭ്യന്തര മന്ത്രാലയത്തിനു കീഴിലുള്ള ഭീകരവിരുദ്ധ സേനയാണു നാഷനല്‍ സെക്യൂരിറ്റി ഗാര്‍ഡ് (എന്‍സ്ജി). 


രണ്ടു പതിറ്റാണ്ടിലേറെയായി രാജ്യത്തെ വിവിഐപി, വിഐപികള്‍ക്കു കാവലൊരുക്കുന്നതില്‍ എന്‍എസ്ജി കമാന്‍ഡോകളും ഉണ്ടായിരുന്നു. അതിസുരക്ഷ വേണ്ടിയിരുന്ന 'ഇസെഡ് പ്ലസ്' കാറ്റഗറിയിലുള്ള 13 വ്യക്തികള്‍ക്കാണു നിലവില്‍ രണ്ടു ഡസന്‍ കമാന്‍ഡോകള്‍ വീതം സുരക്ഷ ഒരുക്കിയിരുന്നത്. 
  • HASH TAGS
  • #rahulghandi
  • #spg
  • #blackcats
  • #zcategory
  • #vip
  • #vvip