'ഭയപ്പെടുത്തുന്ന ദൃശ്യങ്ങളാണ് പുറത്തുവരുന്നത്' : നിര്‍മ്മല സീതാരാമന്‍

സ്വന്തം ലേഖകന്‍

Jan 06, 2020 Mon 07:01 AM

ജെഎന്‍യുവിലെ അക്രമ സംഭവങ്ങള്‍ ഭയപ്പെടുത്തുന്ന ദൃശ്യങ്ങളാണെന്നും ഞാനറിയുന്ന ക്യാംപസ് സംവാദങ്ങള്‍ കൊണ്ടും അഭിപ്രായങ്ങള്‍ കൊണ്ടുമാണ് ഏറ്റുമുട്ടിയിരുന്നത്, അതിക്രമം ഉണ്ടായിരുന്നില്ലെന്നും ജെഎന്‍യു പൂര്‍വ്വ വിദ്യാര്‍ത്ഥിയും കേന്ദ്ര ധനകാര്യമന്ത്രിയുമായ നിര്‍മല സീതാരാമന്‍ പറഞ്ഞു. എല്ലാ വിദ്യാര്‍ഥികള്‍ക്കും സുരക്ഷിത സ്ഥലമായി സര്‍വകലാശാലകള്‍ മാറണമെന്നാണ് ഈ സര്‍ക്കാരിന്റെ ആവശ്യമെന്നു' നിര്‍മല പറഞ്ഞു.പക്ഷേ അതേ സമയം ജെഎന്‍യുവിലെ അക്രമ സംഭവങ്ങള്‍ ഞെട്ടിക്കുന്നുവെന്നും വിദ്യാര്‍ത്ഥികളെ ഫാസിസ്റ്റുകള്‍ ഭയപ്പെടുന്നു എന്നതിന്റെ തെളിവാണിതെന്നും രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു. കെജറിവാള്‍, ചിദംബരം എന്നിവരും ഈ അതിക്രമത്തെ അപലിപ്പിച്ചിട്ടുണ്ട്.കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഡല്‍ഹി പൊലീസിനോടു റിപ്പോര്‍ട്ട് തേടി. ആഭ്യന്തര മന്ത്രി അമിത് ഷാ അടിയന്തര റിപ്പോര്‍ട്ട് നല്‍കാന്‍ കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയം ജെഎന്‍യു റജിസ്ട്രാര്‍ പ്രമോദ് കുമാറിനോടു നിര്‍ദേശിച്ചു. വൈസ് ചാന്‍സലറോടും ഡല്‍ഹി പൊലീസ് ഉദ്യോഗസ്ഥരോടും സംസാരിച്ചതായും സമാധാനാന്തരീക്ഷം ഉറപ്പാക്കണമെന്നു നിര്‍ദേശിച്ചതായും മന്ത്രാലയത്തിലെ ഉദ്യോഗസ്ഥര്‍ പറഞ്ഞു.


  • HASH TAGS