കേരളത്തിനെന്നല്ല, ഒരു സംസ്ഥാന നിയമസഭകള്‍ക്കും കേന്ദ്രസര്‍ക്കാര്‍ പാസാക്കിയ പൗരത്വ ഭേദഗതി നിയമത്തില്‍ ഇടപെടാന്‍ അവകാശമില്ല ; ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍

സ്വന്തം ലേഖകന്‍

Jan 04, 2020 Sat 05:23 AM

ജനങ്ങളെ ബാധിക്കുന്ന വിഷയങ്ങളില്‍ അഭിപ്രായം പറയുമെന്നും  ഭരണഘടനാപരമായി താന്‍ സംസ്ഥാനത്തിന്റെ തലവനാണെന്നും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. പൗരത്വ ഭേദഗതി നിയമത്തില്‍ അനുകൂല നിലപാട് സ്വീകരിച്ചതിന്‍റെ പേരില്‍ തന്നെ വിമര്‍ശിച്ച സിപിഎമ്മിനു മറുപടി നല്‍കുകയായിരുന്നു ഗവര്‍ണര്‍ . 


ജനങ്ങളുടെ പണം ഉപയോഗിച്ചാണ് നിയമസഭ പ്രവര്‍ത്തിക്കുന്നത്.ജനങ്ങളുടെ പണം അനാവശ്യമായി വിനിയോഗിക്കാന്‍ അനുവദിക്കില്ലെന്നും ഗവര്‍ണര്‍ കൂട്ടിച്ചേര്‍ത്തു.സഭാ നടപടികളില്‍ ഇടപെട്ടിട്ടില്ലെന്നും ഗവര്‍ണര്‍ പറഞ്ഞു.


കേരളത്തിനെന്നല്ല, ഒരു സംസ്ഥാന നിയമസഭകള്‍ക്കും കേന്ദ്രസര്‍ക്കാര്‍ പാസാക്കിയ പൗരത്വ ഭേദഗതി നിയമത്തില്‍ ഇടപെടാന്‍ അവകാശമില്ല. അത് അവരുടെ അധികാരത്തിന്റെ പരിധി ലംഘിക്കലാണെന്നും  ഗവര്‍ണര്‍ പറഞ്ഞു .

  • HASH TAGS
  • #Governor