രാഷ്ട്രപതി രാംനാഥ് കോവിന്ദ് ശബരിമല സന്ദര്‍ശനം ഒഴിവാക്കി

സ്വലേ

Jan 02, 2020 Thu 06:22 AM

കൊച്ചി: രാഷ്ട്രപതി രാംനാഥ് കോവിന്ദ് ശബരിമല സന്ദര്‍ശനം ഒഴിവാക്കി. ചെറിയ  സമയപരിധിക്കുള്ളിൽ  സുരക്ഷ ഒരുക്കാൻ  ബുദ്ധിമുട്ടുണ്ടെന്ന് സംസ്ഥാന സർക്കാർ അറിയിച്ചതിനെത്തുടർന്നാണ് രാഷ്ട്രപതി ശബരിമല സന്ദർശനം ഒഴിവാക്കിയത്. ജനുവരി ആറിന് ശബരിമല സന്ദർശിക്കാനാണ് രാഷ്ട്രപതി നേരത്തെ തീരുമാനിച്ചിരുന്നത്. 


ശബരിമലയില്‍ ഹെലിപ്പാഡിന്റെ അഭാവം സംസ്ഥാന സര്‍ക്കാര്‍ രാഷ്ട്രപതി ഭവനെ അറിയിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് രാഷ്ട്രപതിയുടെ ശബരിമല സന്ദര്‍ശനം റദ്ദ് ചെയ്തത്. രാഷ്ട്രപതിക്ക് സുരക്ഷയൊരുക്കാൻ നാല് ദിവസമാണ് ഉണ്ടായിരുന്നത്. ഈ  കുറഞ്ഞ സമയപരിധിക്കുള്ളിൽ  സുരക്ഷ ഒരുക്കുക പ്രായോഗികമല്ലെന്ന് ആശങ്കയുയർന്നു. അങ്ങനെയാണ് മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം സുരക്ഷ ഒരുക്കാൻ ബുദ്ധിമുട്ടാണെന്ന് അറിയിച്ചത്.

  • HASH TAGS
  • #sabarimala
  • #രാംനാഥ് കോവിന്ദ്
  • #രാഷ്‌ട്രപതി