മുന്നാക്ക സമുദായങ്ങളിലെ പാവപ്പെട്ടവര്‍ക്ക് പത്ത് ശതമാനം സംവരണാനുകൂല്യം ലഭിക്കും

സ്വലേ

Jan 01, 2020 Wed 06:01 PM

കേരളത്തിലെ നാല് ലക്ഷം രൂപ വരെ വാര്‍ഷിക വരുമാനമുള്ള മുന്നാക്ക സമുദായങ്ങളിലെ പാവപ്പെട്ടവര്‍ക്ക് പത്ത് ശതമാനം സംവരണാനുകൂല്യം ലഭിക്കും. ഇതോടെ സംസ്ഥാന സര്‍വീസിലും പൊതുമേഖലാ സ്ഥാപനങ്ങളിലും ന്യൂനപക്ഷ പദവി ഇല്ലാത്ത വിദ്യാഭ്യാസ സ്ഥാപനങ്ങളിലും മുന്നാക്ക വിഭാഗങ്ങളില്‍ പെട്ടവര്‍ക്കും സംവരണാനുകൂല്യം ലഭ്യമാകും.  ശ്രീധരന്‍ നായര്‍ കമ്മീഷന്‍ ശുപാര്‍ശ ചെയ്ത മാനദണ്ഡങ്ങള്‍ നിയമവകുപ്പിന്റെ ഭേദഗതികളോടെ മന്ത്രിസഭ അംഗീകരിക്കുന്നതോടപ്പം മുന്നാക്ക സമുദായങ്ങളിലെ പാവപ്പെട്ടവര്‍ക്ക് ഉദ്യോഗങ്ങളില്‍ സംവരണമെന്ന എല്‍ഡിഎഫ് പ്രകടനപത്രികയിലെ വാഗ്ദാനം നിറവേറുകയാണ്. പഞ്ചായത്തില്‍ രണ്ടര ഏക്കറും മുനിസിപ്പാലിറ്റിയില്‍ 75 സെന്റും കോര്‍പ്പറേഷനില്‍ 50 സെന്റുമാണ് സംവരണത്തിന്റെ  ഭൂ പരിധിയായി നിശ്ചയിച്ചത്. സംസ്ഥാന സര്‍വീസ്, പൊതു മേഖലാ സ്ഥാപനങ്ങള്‍, ന്യൂനപക്ഷ സ്ഥാപനങ്ങളൊഴികെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ ഉദ്യോഗ സംവരണമുണ്ടാകും.വാര്‍ഷിക വരുമാനം നാല് ലക്ഷം രൂപയില്‍ കവിയാത്ത മുന്നാക്ക സമുദായത്തില്‍ പെട്ടവര്‍ക്ക് സംവരണത്തിന് അര്‍ഹതയുണ്ട്.

  • HASH TAGS
  • #kerala
  • #Nss