സംസ്ഥാനത്ത് ഇന്ന് അര്‍ധരാത്രി മുതല്‍ പ്ലാസ്റ്റിക്കിന് നിരോധനം

സ്വലേ

Dec 31, 2019 Tue 06:02 PM

തിരുവനന്തപുരം:  ഇന്ന് അര്‍ധരാത്രി മുതല്‍ സംസ്ഥാനത്ത് പ്ലാസ്റ്റിക്കിന് നിരോധനം. ഒറ്റത്തവണ ഉപയോഗത്തിനുള്ള എല്ലാ പ്ലാസ്റ്റിക് വസ്തുക്കള്‍ക്കും ഉത്തരവ് ബാധകമായിരിക്കും.നിര്‍മ്മാണവും വില്‍പ്പനയും മാത്രമല്ല,സൂക്ഷിക്കലും നിരോധിക്കാനാണ് തീരുമാനം.



ബ്രാന്റഡ് ഉത്പന്നങ്ങളുടെ പ്ലാസ്റ്റിക് വസ്തുക്കള്‍ക്കും, പാല്‍ കവറിനും,  വെള്ളവും, മദ്യവും വില്‍ക്കുന്ന കുപ്പികള്‍ക്കും  നിരോധനം ബാധകമല്ല. മുന്‍കൂട്ടി അളന്നുവെച്ചിരിക്കുന്ന ധാന്യങ്ങള്‍, ധാന്യപ്പൊടികള്‍, പഞ്ചസാര, മുറിച്ച മീനും മാംസവും സൂക്ഷിക്കാന്‍ ഉപയോഗിക്കാവുന്ന പാക്കറ്റുകള്‍ എന്നിവയെയും നിരോധനത്തില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.



നിരോധനം ലംഘിച്ചാല്‍ ആദ്യതവണ പിഴ പതിനായിരം രൂപയും  രണ്ടാമതും ലംഘിച്ചാല്‍ 25,000 രൂപയും വീണ്ടും  ലംഘിച്ചാല്‍ 50,000 രൂപ വരെയും പിഴ ഈടാക്കുന്നതോടപ്പം  സ്ഥാപനങ്ങളുടെ പ്രവര്‍ത്തനാനുമതി റദ്ദാക്കുകയും ചെയ്യും.

  • HASH TAGS
  • #kerala
  • #plastic